ടിന്റു മോന്‍റെ ഒരു കാര്യം

ഗോവാ

ടീച്ചര്‍: ‍ടിന്റുമോന്‍ , വേരിസ്   യുവര്‍  നേടിവ്‌ പ്ലസ് (നിന്റെ നാടെവിടെയാ )?

ടിന്റുമോന്‍ : ചെക്കോസ്ലോവക്കിയ .
ടീച്ചര്‍ :ടെല്‍  മി  ദി  സ്പെല്ലിംഗ്
(കുറെ  നേരം  ആലോചിച്ചതിനു  ശേഷം  ടിന്റുമോന്‍ )
ടിന്റുമോന്‍ :പറ്റിച്ചേ .!!!!!! മൈ  നേടിവ്‌ പ്ലസ് ഈസ്‌  GOA..
 *******************************
ടിന്റുമോന്‍ തന്റെ വൈഫ്‌ വര്‍ക്ക്‌ ചെയ്യുന്ന ഓഫീസില്‍ ചെന്നപ്പോള്‍ വൈഫ്‌ മനജേരുടെ മടിയില്‍ ഇരിക്കുന്നു...
ടിന്റുമോന്‍: ഇറങ്ങി വാടി ഇവിടെ. ഈ ജോലി ഇന്നത്തതോടെ നിര്‍ത്തികൊള്ളണം..
മാനജെര്‍: പ്ലീസ്...ഒച്ച വച്ച് നാറ്റിക്കരുത്.
ടിന്റുമോന്‍ : നാറ്റിക്കും എല്ലാവരും അറിയട്ടെ, ഇവിടെ സ്റ്റാഫിന്  ഇരിക്കാന്‍ ചെയര്‍ ഇല്ലെന്നു.

 *******************************

Zoo Owner: സിംഹത്തിന്റെ കൂട് അടച്ചോ? 
ടിന്റുമോന്‍ :ഇല്ല
Owner:അതെന്താ?
ടിന്റുമോന്‍ : ഓ സിംഹത്തിനെ ആര് പിടിച്ചോണ്ട് പോകാനാ?

 *******************************

ടീച്ചര്‍ : വെകേഷന്‍ ദിവസങ്ങളില്‍ നീ എന്ത് ചെയ്തു?
ടിന്റുമോന്‍ : ഒരു ദിവസം ബൈക്ക് ഓടിച്ചു.
ടീച്ചര്‍ : ബാക്കി ദിവസങ്ങളില്‍ എന്ത് ചെയ്തു?
ടിന്റുമോന്‍ : ആശുപത്രിയില്‍ ആയിരുന്നു.

 *******************************

ടിന്റുമോന്‍ : ഒരു കാര്യം പറയാനുണ്ട്....
ഡാഡി: ചോര്‍ ഉണ്ണുമ്പോള്‍ മിണ്ടരുത് ....
(കഴിച്ചു കഴിഞ്ഞതിനു ശേഷം)
ഡാഡി: ഇനി പറഞ്ഞോ 
ടിന്റുമോന്‍ : അച്ച്ഛന്റെ ചോറില്‍ ഒരു പല്ലി വീണയിരുന്നു.............

 *******************************

ടിന്റുമോന്‍ : എനിക്കിനി കല്യാണം കഴിക്കാതെ സ്കൂളില്‍ പോകാന്‍ പറ്റില്ല....
അച്ഛന്‍ : അതെന്താട?
ടിന്റുമോന്‍ : മാഷ്‌ പറഞ്ഞു അച്ഛനായിട്ടല്ലാതെ ഈ സ്കൂളിന്റെ പടി നീ ചവിട്ടരുതെന്നു....
 *******************************


ടിന്റുമോന്‍ : നിന്റെ അച്ഛന്‍ പ്ലാവില്‍ നിന്നും വീണു കാലൊടിഞ്ഞിട്ടു നീ എന്നോട് പറഞ്ഞില്ലല്ലോടാ?
സുഹൃത്ത്‌ : സോറിടാ... 
ടിന്റുമോന്‍ : ഒരു ദിവസം എന്റെ അച്ഛനും പ്ലാവില്‍ കയറും. നോക്കിക്കോ.......

 ടിന്റുമോന്‍ : രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കണം പഠിക്കണം എന്നൊരു മോഹം.
അച്ഛന്‍ : ഹോ നല്ലത്, എന്നിട്ട് നീ പഠിച്ചോ?
ടിന്റുമോന്‍ : ഏയ്‌.. ഒരു ചായകുടിച്ചു അല്‍പ്പം റസ്റ്റ്‌ എടുത്തപ്പോഴേക്കും അതങ്ങ് മാറി.

wife : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു. 
ടിന്റുമോന്‍ : നീ ഒന്ന് തിരിഞ്ഞു നോക്ക്. 
wife : എന്തിനാ?
ടിന്റുമോന്‍ : നിന്റെ  മുഖം കണ്ടാല്‍ പിന്നെ അവന്‍ തോണ്ടില്ല



ടുട്ടു മോള്‍ : എനിക്ക് ബോയ്സ്  KSRTC  പോലെയാ. ഒന്ന് പോയാല്‍ വേറെ ഒന്ന് വരും. 
ടിന്റുമോന്‍ : എനിക്ക് GIRLS ഓട്ടോ പോലയാ. ഒന്നിനെ വിളിച്ചാല്‍ പത്തെണ്ണം വരും.


Comments

Popular Posts