ചീത്ത കൂട്ടുകാര്‍

മൊട്ട
ടീച്ചര്‍ : നമുക്ക്  മൊട്ട  തരുന്ന  ഏതെങ്കിലും  4 ജീവികളുടെ  പേര്  പറയു ?
ടിന്റുമോന്‍  ചാടിയെഴുന്നേറ്റു പറഞ്ഞു : ഫിസിക്സ്‌  മിസ്സ്‌  ഇംഗ്ലീഷ്  മിസ്സ്‌  മത്സ്  മിസ്സ്‌  സോഷ്യല്‍  മിസ്സ്‌ !!

 *******************************

പുലി
ടിന്റുമോന്‍ സുഹൃത്തിനോടൊപ്പം കാട്ടില്‍ പോയി, പെട്ടെന്നെ  ഒരു  പുലി  മുന്നില്‍  ചാടി .!!
ഫ്രണ്ട്  പുലിയുടെ  കണ്ണില്‍  മണ്ണ്  വാരിയിട്ടു .
ഫ്രണ്ട് : ഓടിക്കോ ??
ടിന്റുമോന്‍ : ഞാന്‍  എന്തിനാ ഓടുന്നെ?  നീ  അല്ലെ  മണ്ണ്  വാരി  ഇട്ടതു ..!!!


 *******************************


ചതി

ടിന്റുമോന്‍ : ഒടുവില്‍  സ്നേഹിച്ച  പെണ്ണും  എന്നെ  ചതിച്ചു   ഡാ ..
ഫ്രണ്ട് : എന്ത്  പറ്റി 
ടിന്റുമോന്‍ : വെറുതെ  വിളിച്ചതാ.. ഇറങ്ങി  പോന്നു

 

 *******************************

Convert
ടീച്ചര്‍ : convert  the following sentence to malayalam. I SAW A FILM YESTERDAY
ടിന്റുമോന്‍ : ടീച്ചര്‍  ഇന്നലെ  A പടം  കണ്ടു .


 *******************************

ചീത്ത  കൂട്ടുകാര്‍
ഒരു   ദിവസം  അച്ഛന്‍  ടിന്റുമോനോട് : ഡാ  നീ  ഇന്നലെ  കുടിച്ചു  ബോധം  ഇല്ലാതെ  ആണ്  വന്നത് ..എന്താടാ  ഇത് .?.
ടിന്റു : എല്ലാം  ചീത്ത  കൂട്ടുകെട്ടുകള്‍  കാരണമാ   അച്ഛാ ..!!

 ആകെ  5 ബിയര്‍ , 5 കൂട്ടുകാര്‍ .. ,
അതില്‍  4 പേരും  കുടിക്കില്ല  എന്ന്  വെച്ചാല്‍  പിന്നെ  ഞാന്‍  എന്ത്  ചെയ്യാനാ ..! !!.


 *******************************

മെഡിക്കല്‍  ഷോപ്പ്
ടിന്റുമോന്‍   മെഡിക്കല്‍  ഷോപ്പ്ല്‍
ടിന്റുമോന്‍ :- ചേട്ടാ ! ചുമകുള്ള  ഒരു  മരുന്ന്  ത .
ഷോപ് കീപെര്‍ :- ടോനിക്കണോ ?
ടിന്റുമോന്‍ :- ടോണിയ്കല്ല    എന്റെ അമ്മയ്കാ


 *******************************

കാട്ടാന
ടീച്ചര്‍ : വാക്യത്തില്‍  പ്രയോകിക്കുക, "കാട്ടാന"
ടിന്റുമോന്‍ : ഞാന്‍  കാട്ടിലൂടെ  നടക്കുമ്പോള്‍ ഒരു  പുലി  ഓടി   വന്നു, ഞാന്‍  എന്ത്  കാട്ടാനാ??


 *******************************

അച്ഛന്റെ  ഉപദേശം അച്ഛന്‍ : ദൈവം  തമ്പുരാന്‍  മോളിന്നു  വിളിച്ചാല്‍  നമ്മളെല്ലാവരും  പോണം  ടിന്റുമോനെ .
ടിന്റുമോന്‍ : ദൈവം  തമ്പുരാന്‍  മോളിന്നു  വിളിച്ചാല്‍  മോളി   മാത്രം  പോയ   പോരെ  അച്ചോ ??
 *******************************

Comments

Popular Posts