എടുത്താല്‍ പൊങ്ങാത്തത്

എടുത്താല്‍  പൊങ്ങാത്തത്
സിഗരറ്റ്  വലിച്ചുകൊണ്ട്  പോകുന്ന   ടിന്റുമോനെ  കണ്ട  പള്ളിയിലച്ചന്‍ : എടുത്താല്‍  പൊങ്ങാത്തതാണല്ലോ ഡാ  നിന്റെ  ചുണ്ടത് ?
ടിന്റുമോന്‍ : എടുത്താല്‍  പൊങ്ങാത്തതുകൊണ്ട  അച്ചോ .. വലിച്ചുകൊണ്ട്  പോകുന്നെ !!

 *******************************

ടിന്റുമോന്‍  ദൈവത്തെ പോലെ
ടിന്റുമോന്‍ : അപ്പുറത്തെ  വീട്ടുകാര്‍  എന്നെ  ദൈവമായിട്ട  കാണുന്നെ .
അമ്മ : അത്  നിനക്കെങ്ങനെ  മനസ്സിലായി ?
ടിന്റുമോന്‍ :  ഞാന്‍  അവരുടെ  വീട്ടിലേക്ക്  ചെന്നപ്പോള്‍  അവര്  പറയുകയാ
“ദൈവമേ , നീ  പിന്നെയും  വന്നോ !!!”

 *******************************

പള്ളിലച്ചന്‍
അപ്പന്‍ : നിന്നെ  പള്ളിലച്ചന്‍  ആക്കാമെന്ന്  ഞാന്‍  നേര്ച്ച  നേര്ന്നിട്ടുണ്ട് .
ടിന്റുമോന്‍ : ചതിച്ചല്ലോ  അപ്പ  എന്റെ  മോനെ  പള്ളിലച്ചന്‍  ആക്കാമെന്ന്  ഞാനും  നേര്ന്നിരിക്കുവ . .

 *******************************

ടിന്റുമോന്‍  ക്ലാസ്സില്‍
ക്ലാസ്സില്‍ ഉറങ്ങുന്ന  ടിന്റുമോനോട്  ടീച്ചര്‍ : ഉഷ്മാവ് അളക്കുന്ന  ഉപകരണം  ഏതാ ?
ടിന്റുമോന്‍ : ചട്ടുകം
ടീച്ചര്‍ : ഞാന്‍  എന്താ  ചോദിച്ചത് ?
ടിന്റുമോന്‍ : ഉപ്പുമാവ്  ഇളക്കുന്ന  ഉപകരണമല്ലേ ടീച്ചര്‍ .

 *******************************



ടിന്റുമോന്‍  &  കള്ളന്‍

ടിന്റുമോന്റെ  വീട്ടില്‍  കള്ളന്‍  കേറി .
ഇത്  കണ്ട  ടിന്റുമോന്‍ : എന്റെ  ബാഗും  ബുക്കും  കൂടി  കൊണ്ട്  പോടാ , ഇല്ലെങ്കില്‍  ഞാന്‍  എല്ലാവരെയും  വിളിച്ചുണര്‍ത്തും

 *******************************

Food  & Accomodation
ടീച്ചര്‍ : Food എന്നാല്‍  ഭക്ഷണം . Accomodation എന്നാല്‍  താമസം . എങ്കില്‍  Food & Accomodation എന്നാല്‍  എന്താണര്‍ത്ഥം . .??
ടിന്റുമോന്‍ : ഭക്ഷണം  താമസിക്കും  !!!

 *******************************

PTA മീറ്റിംഗ്
ടിന്റുമോന്‍ : ഡാഡി, നാളെ സ്കൂളില്‍ ഒരു ചെറിയ PTA മീറ്റിംഗ് ഉണ്ട് ..
ഡാഡി : ഒരു ചെറിയ PTA മീറ്റിംഗ് എന്ന് പറഞ്ഞാല്‍ .... ?
ടിന്റുമോന്‍ : അത് ഡാഡിയും, ഞാനും  പ്രിന്സിപളും മാത്രം!

 *******************************

Comments

Popular Posts