H1 N1 പരത്തിയത് ആരാ?

ടീച്ചര്‍ : എച് 1 എന്‍ 1 പരത്തുന്നത് ആരാ?
ടിന്റുമോന്‍ : ആരാണോ കുഴച്ചതും ചുട്ടതും അവര്‍ തന്നെയാവും പറത്തിയതും!

 *******************************

അമ്പലത്തില്‍ ചെന്ന ടിന്റു മോന്‍ : ഒരു രക്ത പുഷ്പാഞ്ജലി, 11 വെടി വഴിപാടു, ഒരു മൃത്യുഞജയഹോമം പിന്നെ പേടിക്കുള്ള ചരടും.
പൂജാരി : പേരും നാളും പറയൂ
ടിന്റുമോന്‍ : നാളറിയില്ല, പേര് അര്‍ജന്റീന

 *******************************

 അച്ചന്‍ ടിന്റുമോനോട് : നീ എന്തിനാ കരയുന്നത്? ഞാന്‍ നിന്റെ ഫ്രണ്ട് കൂടിയല്ലേ, എന്നോട് പറയെടാ.
ടിന്റുമോന്‍ : അളിയാ കുറച്ചു ഹോര്‍ലിക്ക്സ് ചോദിച്ചപ്പോ നിന്റെ പെണ്ണെന്നെ തല്ലിയെടാ.







 *******************************


ടീച്ചര്‍ : കടലിന്റെ നടുവില്‍ ഒരു മാവ് നട്ടാല്‍ അതില്‍ നിന്ന് എങ്ങിനെ മാങ്ങ പറിക്കാം?
ടിന്റുമോന്‍ : ഒരു കിളിയായിപറന്നു ചെന്ന് മാങ്ങ പറിക്കാം.
ടീച്ചര്‍ : കിളിയായി നിന്റെ അച്ഛന്‍ പറക്കുമോടാ?
ടിന്റുമോന്‍ : കടലിന്റെ നടുവില്‍ നിങ്ങളുടെ  അപ്പന്‍ പോയി മാവു നടുമോ തള്ളേ?

 *******************************

Comments

Popular Posts