"ഹൗ ഡു യു ഡു?"

ആശുപത്രിയിലെ പ്രസവ മുറിയില്‍ നിന്ന് നേഴ്സ് അപ്പോള്‍ ജനിച്ച ടിന്റുവിന്റെ കുഞ്ഞുമായി പുറത്ത് വന്നു. കുഞ്ഞിനെ തലോടി സന്തോഷത്തോടെ ടിന്റു വിളിയ്ക്കാന്‍ തുടങ്ങി. "മോനെ, എന്റെ ചക്കര മോനെ". നേഴ്സ് ഞെട്ടലോടെ  "എന്റെ വിരലീന്ന് പിടി വിടെടോ.. ഇത് പെണ്‍കുട്ടിയാണ്!"

 *******************************
 "ഹൗ ഡു യു ഡു?"
ടിന്റുമോന്‍ ടോയിലറ്റില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബ്രിട്ടീഷ് കാരന്‍ അവിടേയ്ക്ക് വന്നത്. ടിന്റുവിനെ കണ്ട അയാള്‍ കുശലം ചോദിച്ചു. "ഹൗ ഡു യു ഡു?"
ടിന്റുവിന്റെ ഉത്തരം ഉടന്‍ വന്നു. "ഐ ഓപണ്‍ ദ് സിപ്പ് ആന്റ് ഡൂ"

 *******************************

ടിന്റു മോന്‍ ആശുപത്രിയില്‍ !
ഡോക്‌ടര്‍ : നിങ്ങള്‍ക്കിനി 20 മിനിട്ടുകൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?
ടിന്റുമോന്‍ :  ഉണ്ട്‌, എനിക്കുടനെ മറ്റൊരു ഡോക്‌ടറെ കാണണം.

 *******************************

ടിന്റുമോന്‍ ഡോക്‌ടറോട്‌ : എനിക്ക്‌ സഹിക്കാനാവുന്നില്ല.. മരിച്ചാല്‍ മതിയെന്നായിരിക്കുന്നു..
ഡോക്‌ടര്‍ : ഭാഗ്യം, നിങ്ങളിവിടത്തന്നെ വന്നല്ലോ !!

 *******************************
 മരിക്കില്ലെന്ന് ഉറപ്പ്..

ഡോക്‌ടര്‍ ടിന്റുവിനോട്  രോഗി: ഞാന്‍ മരിക്കുമോ ഡോക്‌ടര്‍?

ഡോക്‌ടര്‍ ടിന്റു : ഇല്ല

രോഗി: എന്താണുറപ്പ്‌.

ഡോക്‌ടര്‍ ടിന്റു : ഞാന്‍ ചികിത്സിച്ചവരില്‍ പത്തു പേരില്‍ ഒന്‍പതു പേരേ മരിക്കാറുള്ളൂ. നിങ്ങള്‍ പത്താമത്തെയാളാണ്‌.


 *******************************
 എന്താ പേര്
ആദ്യമായി പ്ലെസ്കൂളിലെത്തിയ ടിന്റുമോനോട്  ടീച്ചര്‍ ചോദിച്ചു : എന്താ പേര്
ടിന്റുമോന്‍ : വീട്ടീ വിളിക്കിണതാണോ?
ടീച്ചര്‍ : അതെ
ടിന്റുമോന്‍ : അച്ചനെന്നെ കുരങ്ങെ  എന്ന് വിളിക്കും, അമ്മയാണേല്‍ കഴുതേന്നും. അയലോക്കത്തെ അമ്മൂമ്മയാണേല്‍ കോവര്‍കഴുതേ എന്നും വിളിയ്ക്കും !!



 *******************************
 
ടിന്റുമോന്‍  പിങ്കിമോളോട്  : ഇന്നലെ പള്ളി കഴിഞ്ഞിറങ്ങിയ ഞാന്‍ ചെരുപ്പ് തേടി മടുത്തു....
പിങ്കിമോള്‍ : ശോ... എന്നിട്ടോ.....

ടിന്റുമോന്‍ : എന്നിട്ട് എന്താ, ഇട്ടിരുന്ന ചെരുപ്പ് തന്നെ ഇട്ടോണ്ട് പോന്നു


 *******************************
സ്ത്രീയ്ക്ക് വിലപ്പെട്ടതെന്ത്?

ടി വി കാണുന്നതിനിടയില്‍ ടിന്റുമോന്‍ :ഒരു സ്ത്രീയുടെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടിത്ത് അവളെ കൊന്നു കളഞ്ഞു എന്ന്....
ഭാര്യ  : ഹൊ, കഷ്ടം തന്നെ, എത്ര പവന്റെ സ്വര്‍ണ്ണം ഉണ്ടയിരുന്നെന്ന് പറഞ്ഞില്ലേ..

Comments

Post a Comment

Popular Posts